Held | കൈവെട്ടു കേസിലെ പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയെന്ന കേസിൽ ഒരാൾ എൻഐഎയുടെ പിടിയിൽ
കണ്ണൂർ: (KVARTHA) കൈവെട്ടു കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ ശ്രമിച്ചെന്ന കേസിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സഫീർ എന്നയാളെയാണ് എൻഐഎ ഉദ്യോഗസ്ഥർ തലശേരി കോടതി പരിസരത്ത് നിന്നും വ്യാഴാഴ്ച ഉച്ചയ്ക്കാണ് പിടികൂടിയത്.
തൊടുപുഴ ന്യൂമാൻ കോളജ് മലയാളം പ്രൊഫസർ ടി ജെ ജോസഫിൻ്റെ കൈ പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിയായ സവാദിന് മട്ടന്നൂരിൽ ഒളിത്താവളമൊരുക്കിയെന്നാണ് കേസ്. ചിറ്റാരിപറമ്പിലെ എ ബി വി പി പ്രവർത്തകൻ ശ്യാമപ്രസാദിനെ കണ്ണവത്ത് നിന്നും ബൈക്ക് തടഞ്ഞു നിർത്തിവെട്ടിക്കൊന്ന കേസിലെ പത്താം പ്രതിയാണ് സഫീർ .
ആശാരി പണിയെടുത്ത് കുടുംബ സമേതം താമസിച്ചു വരുന്നതിനിടെയാണ് സവാദ് പിടിയിലാകുന്നത്. ഇതിനു ശേഷം ഒളിവിൽ പോയ സഫീറിനെതിരെ കേസെടുത്തുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
#NIA, #arrest, #Kerala, #crime, #investigation, #handsevering