Life Sentence | കണ്ണപുരം റിജിത്ത് വധക്കേസ്: ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം
● 2005 ഒക്ടോബർ മൂന്നിനാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
● ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു.
● വിധി കേൾക്കാൻ വൻ ജനക്കൂട്ടം തലശ്ശേരി കോടതിയിലെത്തിയിരുന്നു.
● പ്രതികൾക്ക് വധശിക്ഷകിട്ടുമെന്നാണ് അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചത്.
കണ്ണൂർ: (KVARTHA) കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 14 വർഷത്തെ നീണ്ട കേസിന്റെ അന്ത്യമായി, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പങ്കാളികളായെന്ന് കണ്ടെത്തിയ ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ഒമ്പത് പേർക്കും ജീവപര്യന്തം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു.
2005 ഒക്ടോബർ മൂന്നിനാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു.
കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്.
വിധി കേൾക്കാൻ വൻ ജനക്കൂട്ടം തലശ്ശേരി കോടതിയിലെത്തിയിരുന്നു. വിധിയെ കുറിച്ച് പബ്ളിക്ക് പ്രൊസിക്യൂട്ടർ ബി. പി ശശീന്ദ്രൻ വിശദീകരിക്കുമ്പോൾ, കൊല്ലപ്പെട്ട റിജിത്തിൻ്റെ അമ്മയും സഹോദരിമാരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. പ്രതികൾക്ക് വധശിക്ഷകിട്ടുമെന്നാണ് അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചത്. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് പ്രതികരിച്ചു. പൊലിസ് അന്യായമായി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#RijithMurderCase, #Kannapuram, #LifeSentence, #ThalasseryCourt, #KeralaNews, #CrimeNews