ഹോളിക്ക് ബലികൊടുക്കാനായി 7 വയസുകാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്: 2 പേര്‍ പിടിയില്‍

 


നോയിഡ: (www.kvartha.com 16.03.2022) ഹോളി ആഘോഷത്തിന്റെ ഭാഗമായി ഏഴ് വയസുകാരിയെ ബലികൊടുക്കനായി തട്ടിക്കൊണ്ട് പോയെന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ സോനു ബാല്‍മീകി, കൂട്ടാളി നീതു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

  
ഹോളിക്ക് ബലികൊടുക്കാനായി 7 വയസുകാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്: 2 പേര്‍ പിടിയില്‍


ഡെപ്യൂടി പൊലീസ് കമീഷണര്‍ (സെന്‍ട്രല്‍ നോയിഡ) ഹരീഷ് ചന്ദര്‍ പറയുന്നത് ഇങ്ങനെ: കേസില്‍ മന്ത്രവാദി സതേന്ദ്ര ഉള്‍പെടെ മൂന്നു പേര്‍ കൂടി ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് കുട്ടിയെ കടത്തിയത്. ചിജാര്‍സി ഗ്രാമവാസിയായ കുട്ടിയെ രക്ഷപ്പെടുത്തി. പ്രതികളിലൊരാളായ സോനു കുട്ടിയുടെ അയല്‍വാസിയാണ്.

വിവാഹം നടക്കാത്തത് കാരണം ഇയാള്‍ ഒരു മന്ത്രവാദിയെ സമീപിച്ചു, ദൈവങ്ങളെ പ്രീതിപ്പെടുത്താനായി മനുഷ്യനെ ബലികഴിക്കണമെന്ന് അയാള്‍ നിര്‍ദേശിച്ചു. മന്ത്രവാദിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹോളിക്ക് ബലികൊടുക്കാനായി 7 വയസുകാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസ്: 2 പേര്‍ പിടിയില്‍


കുട്ടിയെ കാണാതായതിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല, തുടര്‍ന്നാണ് അവര്‍ പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 200-ലധികം ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ വഴി ട്രാക് ചെയ്താണ് തിരച്ചില്‍ ആരംഭിച്ചത്. അതിനുശേഷം ലഭ്യമായ രഹസ്യവിവരങ്ങളെ തുടര്‍ന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

സോനുവിന്റെ ഒരു സഹോദരി ബാഗ്പത് ജില്ലയിലാണ് താമസിക്കുന്നത്. കുട്ടിയെ അവിടെ പെണ്‍കുട്ടിയെ താമസിപ്പിച്ച ശേഷം ബാഗ്പതില്‍ ബലി നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എന്നാല്‍ മദ്യപാനികളാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  News, National, India, Crime, Uttar Pradesh, Arrest, Police, Case, Accused, Liquor, Noida Girl, 7, Kidnapped For 'Human Sacrifice' On Holi, 2 Arrested: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia