Arrest | കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവ് മിന്നൽ പ്രസാദ് പിടിയിൽ

 
Notorious Thief Minnal Prasad Arrested in Kannur
Notorious Thief Minnal Prasad Arrested in Kannur

Photo: Arranged

● മിന്നൽ പ്രസാദ് ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
● പഴയ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
● ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു.
● പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ: (KVARTHA) നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മിന്നൽ പ്രസാദ് പിടിയിലായതായി പോലീസ് പറഞ്ഞു.

കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ തുടങ്ങിയ ജില്ലക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അറസ്റ്റിലായത്.

ആലപ്പുഴയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴയ ബസ് സ്റ്റാൻഡിൽ നിന്നും അറസ്റ്റ് ചെയ്തത്. എസ് ഐ മാരായ വി വി ദീപ്തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എന്നിവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

നേരത്തെ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രസാദിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന സി ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഗുണ്ടാസംഘങ്ങളുടെ താവളമായി മാറുന്നുവെന്ന പരാതികളെ തുടർന്ന് പോലീസ് ഈ ഭാഗത്ത് പരിശോധന ശക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Notorious thief Minnal Prasad, wanted in numerous housebreaking cases across Kannur and other districts, has been arrested by the police during a surprise check at the old bus stand in Kannur. Prasad, who was previously out on bail and absconding, had an arrest warrant pending against him. The arrest was made as part of increased police surveillance in the area following complaints of it becoming a haven for criminal gangs.

#Kannur #Arrest #Thief #MinnalPrasad #KeralaPolice #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia