Arrest | അഴീക്കലില്‍ ഒഡീഷ സ്വദേശിയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

 
Odisha Man Murdered in Azhikkal; Accused Arrested
Odisha Man Murdered in Azhikkal; Accused Arrested

Photo: Arranged

● ഒഡീഷ സ്വദേശിയായ മംഗു നായിക്കാണ് അറസ്റ്റിലായത്.
● മദ്യലഹരിയില്‍ വ്യക്തിവൈരാഗ്യത്താല്‍ കൊല്ലുകയായിരുന്നു.

കണ്ണൂര്‍: (KVARTHA) വളപട്ടണം പൊലിസ് അഴീക്കലില്‍ ഒഡീഷ സ്വദേശിയായ മത്സ്യ തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. അഴീക്കല്‍ ഹാര്‍ബറിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഒഡീഷ സ്വദേശിയായ രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷ് ദാസിന്റെ കൂട്ടാളിയും ഒഡീഷ സ്വദേശിയുമായ മംഗു നായിക്കാണ് അറസ്റ്റിലായത്.

എസിപി ടി കെ രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം വളപട്ടണം സിഐ കെ വി സുമേഷാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പ് മാല്‍പെയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

മാംഗു നായിക്ക് മദ്യലഹരിയില്‍ രമേഷ് ദാസിനെ വ്യക്തിവൈരാഗ്യത്താല്‍ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കൊല്ലപ്പെട്ട രമേഷ് ദാസിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സ്വദേശമായ ഒഡീഷയിലേക്ക് കൊണ്ടുപോയത്.

#KeralaCrime #Murder #Arrest #Azhikkal #Odisha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia