'പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുമായി സ്‌കൂള്‍ അധ്യാപകന്‍ ഒളിച്ചോടി'; ഇരുവരെയും ബിഹാറില്‍ നിന്ന് പിടികൂടി
Mar 17, 2022, 08:25 IST
ഭുവനേശ്വര്‍: (www.kvartha.com 17.03.2022) എട്ടാം ക്ലാസുകാരിയുമായി അധ്യാപകന്‍ ഒളിച്ചോടിയെന്ന് പരാതി. സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒഡീഷയിലെ ആദിവാസി-സുന്ദര്‍ഗഡിലെ ഒരു സ്വകാര്യ സ്‌കൂളിലെ കണക്ക് മാഷായ ജോഗേഷ് ശര്‍മയാണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് പെണ്‍കുട്ടിയെ വലയിലാക്കിയ ശേഷം മാര്‍ച് അഞ്ചിന് ജോഗേഷ് അവളോടൊപ്പം ബീഹാറിലേക്ക് ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായതോടെ പിതാവ് സുന്ദര്‍ഗഡ് ജില്ലയിലെ കുത്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോയതിന് കേസ് രെജിസ്റ്റര്‍ ചെയ്തതായി രാജ്ഗംഗ്പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്ഡിപിഒ) ശശാങ്ക് ശേഖര്‍ ബ്യൂറ പറഞ്ഞു.
'പ്രതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബിഹാറിലെ സിവാന്‍ ജില്ലയില്‍വച്ചാണ് പിടികൂടിയത്. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കുറ്റാരോപിതനായ അധ്യാപകനെ കോടതിയില്‍ ഹാജരാക്കി'- ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.