Selfie | 18 കാരിയെ കൊലപ്പെടുത്തിയ 17കാരനൊപ്പം ഉദ്യോഗസ്ഥരുടെ 'സെല്‍ഫി'; പൊലീസിന് അനുകൂലമായി സംസാരിക്കാൻ അമ്മയെ ഭീഷണിപ്പെടുത്തിയതായും ആരോപണം
Oct 6, 2023, 17:24 IST
തിരുനെൽവേലി: (KVARTHA) തമിഴ്നാട്ടിലെ തിരുനെല്‍വേലിക്ക് സമീപത്തെ നെല്ലായപ്പാർ ക്ഷേത്രത്തിന് സമീപമുള്ള ഫാൻസി സ്റ്റോറിന്‍റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന 18 കാരിയായ പട്ടികജാതി പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കൊല്ലപ്പെട്ടത്. കേസിൽ 17 കാരൻ പിടിയിലായിരുന്നു. ഇതിനിടെ തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെ സബ് ഇൻസ്‌പെക്ടർ പ്രതിയോടൊപ്പം എടുത്ത സെല്‍ഫിയാണ് തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ചയായത്.
കൗമാരക്കാരനായ പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നും ഫാൻസി സ്റ്റോറിന്‍റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പതിനേഴുകാരൻ തിങ്കളാഴ്ച ഉച്ചയ്ക്ക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
കേസിൽ പിടിയിലായ പ്രതിയും പൊലീസും തമ്മിലുള്ള വീഡിയോ സംഭാഷണം ചോർത്തിയെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിക്കൊപ്പമുള്ള സബ് ഇൻസ്‌പെക്ടറുടെ സെൽഫി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിയുമായി വീഡിയോ കോള്‍ നടത്തിയ ഗ്രേഡ്-1 കോൺസ്റ്റബിൾ ജെബമണിയെ സസ്‌പെൻഡ് ചെയ്തതായി തിരുനെൽവേലി റേഞ്ച് ഡെപ്യൂടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് പർവേഷ് കുമാർ അറിയിച്ചു.
വീഡിയോ ആന്തരിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് എടുത്തതെന്നാണ് കോണ്‍സ്റ്റബിള്‍ പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു വീഡിയോ ചിത്രീകരണവും സെല്‍ഫി പകര്‍ത്തലും നടന്നതെന്നാണ് ആരോപണം. പ്രതിക്കൊപ്പം സബ് ഇന്‍സ്പെക്ടര്‍ ശക്തി നടരാജനും മറ്റൊരു കോണ്‍സ്റ്റബിളുമാണ് സെല്‍ഫി എടുത്തത്. യുവാവിനെ പൊലീസ് ആശ്വസിപ്പിക്കുന്നതും ശരീരത്തിലേറ്റ മുറിവുകൾ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പൊലീസിന് അനുകൂലമായി സംസാരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തി നടരാജന്‍ തന്നെയാണ് പുറത്ത് വിട്ടത്. കൊലപാതകിയായ കൗമാരക്കാരന്‍ ഉയര്‍ന്ന ജാതിയാണെന്നും പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിച്ചു. നേരത്തെ സ്ഥലം മാറ്റ നടപടിക്ക് വിധേയനായ ആളാണ് സബ് ഇൻസ്‌പെക്ടര്‍ ശക്തി നടരാജന്‍. വിവാദ സെല്‍ഫിയുടെ പേരില്‍ ശക്തി നടരാജനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും പ്രദേശ വാസികൾ കൂട്ടിച്ചേർത്തു.
Keywords: Tamil Nadu News, Crime News, National News, Malayalam News, Viral, Officers' 'selfie' with 17-year-old boy who killed 18-year-old girl.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.