'വളര്‍ത്തുനായ കുരച്ചതിന് 85 കാരനെ ലോഹദണ്ഡ് കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തി'; അയല്‍ക്കാരനായ 17കാരന്‍ പിടിയില്‍
Mar 24, 2022, 15:56 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) വളര്‍ത്തുനായ കുരച്ചതിന് 85 കാരനെ ലോഹദണ്ഡ് കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അയല്‍ക്കാരനായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡെല്‍ഹിയിലെ ദ്വാരക മേഖലയിലെ നജഫ്ഗഡില്‍ ഇക്കഴിഞ്ഞ മാര്‍ച് 18ന് ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സംഭവദിവസം അയല്‍വാസിയായ വൃദ്ധ ദമ്പതികളുടെ വീട്ടിലെ വളര്‍ത്തുനായ 17 കാരനു നേരെ കുരച്ചു. ഇതോടെ പ്രകോപിതനായ യുവാവ് അതിനെ മര്‍ദിക്കാനായി ബലമായി അകത്തുകടന്നു. എന്നാല്‍ നായയുടെ ഉടമയായ 85 കാരനായ അശോക് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചതോടെ പ്രകോപിതനായ കൗമാരക്കാരന്‍ ലോഹദണ്ഡ് കൊണ്ട് വയോധികനെ മര്‍ദിക്കുകയായിരുന്നു. പിന്നീട് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
നജഫ്ഗഡ് പൊലീസ് സ്റ്റേഷനില്‍ അശോകിന്റെ ഭാര്യ മീനയുടെ വീട്ടില്‍ നടന്ന വഴക്കുമായി ബന്ധപ്പെട്ട് ഫോണ്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ പരിക്കേറ്റ് കിടക്കുന്ന വയോധികനെയാണ് കണ്ടത്. തുടര്‍ന്ന് അശോക് കുമാറിനെ റാവു തുലാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് 17കാരനെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും പിന്നീട് പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിട്ടയച്ചിരുന്നു. ഇതിനിടെ മാര്‍ച് 20 ന് മര്‍ദനത്തിനിരയായ വയോധികന്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മാര്‍ച് 23 ന് കൗമാരക്കാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.
മരിച്ചയാളുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: Old man Found Dead in House, New Delhi, News, Criminal Case, Crime, Police, Custody, Local News, National, Killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.