ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; 3 പേര്‍ക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 27.03.2022) ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. ബസ് കന്‍ഡക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇടുക്കി ജില്ലക്കാരനായ ഫിലിപ് മാര്‍ടിന്‍ (കുട്ടു26) പൊലീസ് അറസ്റ്റ് ചെയ്തു.

  
ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; 3 പേര്‍ക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റില്‍



സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി 9.40 മണിയോടെ മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഫിലിപ് ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി.

നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് തോക്കെടുത്ത് അഞ്ച് തവണ വെടിയുതിര്‍ത്തു. ഇതിനിടെ സ്‌കൂടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണ് വെടിയേറ്റത്. പിന്നീട് വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.

Keywords: Thodupuzha, News, Kerala, Injured, Death, Shot dead, Hospital, Arrest, Arrested, Crime, One shot dead in Idukki; Young man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia