Found Dead | കാനഡയിലെ കൊലപാതക പരമ്പര: അക്രമികളില്‍ ഒരാള്‍ മരിച്ച നിലയില്‍; രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതം
Sep 6, 2022, 08:33 IST
കാനഡ: (www.kvartha.com) കാനഡിയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ 10 പേരെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡാമിയന്‍ സാന്‍ഡേഴ്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയിംസ് സ്മിത് ക്രീ നേഷനിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരത്തില്‍ മുറിവുകളേറ്റ നിലയില്‍ ഡാമിയന്‍ സാന്‍ഡേഴ്‌സന്റെ മൃതദേഹം കണ്ടെത്തിയത്.
രണ്ടാമനായ മൈല്‍സ് സാന്‍ഡേഴ്‌സണ് വേണ്ടി കനേഡിയന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. മരിച്ച ഡാമിയന്‍ സാന്‍ഡേഴ്‌സന്റെ സഹോദരനും രണ്ടാം പ്രതിയുമായ മൈല്‍സ് സാന്‍ഡേഴ്‌സണ്‍ ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി വൈദ്യസഹായം തേടാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും, ഇയാള്‍ അപകടകാരിയാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞായറാഴ്ചയാണ് കാനഡയില്‍ ആക്രമണ പരമ്പര ഉണ്ടായത്. സസ്‌കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്പര ഉണ്ടായത്. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും. 15പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.