Missing | 'നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് വേണ്ടി കയറ്റി അയക്കുന്നു'; 5 വര്‍ഷത്തിനിടെ ഗുജറാതില്‍ കാണാതായതായത് 40,000 സ്ത്രീകളെയെന്ന് എന്‍സിആര്‍ബി ഡാറ്റ

 


അഹ് മദാബാദ്: (www.kvartha.com) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാതില്‍ 40,000 സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകള്‍. നാഷനല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം 2016-ല്‍ 7,105, 2017-ല്‍ 7,712, 2018-ല്‍ 9,246, 2019-ല്‍ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്. ആകെ 41,621 പേരെ കാണാതായി.

ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ ഗുജറാതില്‍ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്നും കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തെത്തിച്ച് വില്‍ക്കുകയാണെന്ന് എന്റെ കാലത്ത് കണ്ടെത്തിയിരുന്നെന്നും മുന്‍ എഡിജിപിയായിരുന്ന ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. 

'ഒരിക്കല്‍ ഖേഡ ജില്ലയിലെ എസ്പിയായിരുന്നപ്പോള്‍ അവിടെ ജോലി ചെയ്യാനെത്തിയ ഒരു ഉത്തര്‍പ്രദേശുകാരന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ സ്വന്തം നാട്ടിലേക്കു വിറ്റു. അവിടെ പാടത്ത് പണിയെടുത്തിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്റെ അന്വേഷണത്തിനു കഴിഞ്ഞു. എന്നാല്‍ എല്ലായ്‌പ്പോഴും ഇതു നടക്കണമെന്നില്ല.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ല്‍ സര്‍കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കില്‍ 201920ല്‍ അഹ് മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു.

'കാണാതായ പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിശോധിക്കുന്നില്ല. കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെതന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നത്'- സിന്‍ഹ പറഞ്ഞു.

Missing | 'നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് വേണ്ടി കയറ്റി അയക്കുന്നു'; 5 വര്‍ഷത്തിനിടെ ഗുജറാതില്‍ കാണാതായതായത് 40,000 സ്ത്രീകളെയെന്ന് എന്‍സിആര്‍ബി ഡാറ്റ


Keywords:  News, National-News, National, Family, Case, Missing, Women, Reported, NCRB, Crime, Crime-News, Over 40k women have gone missing in Gujarat in five years, says NCRB data.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia