Human Traffick | വീട്ടുജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്നതായി പരാതി; വടക്കഞ്ചേരിയില്‍ യുവതിയടക്കം നാലംഗ സംഘം പൊലീസ് പിടിയില്‍

 


പാലക്കാട്: (www.kvartha.com) പാവപ്പെട്ട വീട്ടിലെ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്ന നാലംഗ സംഘം വടക്കഞ്ചേരിയില്‍ പിടിയിലായതായി പൊലീസ്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. 

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് വടക്കഞ്ചേരി പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 28ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വെച്ച് യുവതിയെ കണ്ടെത്തുകയും ചെയ്തു. ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കിയതിന് പിന്നാലെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 

വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതികളെ തമിഴ്‌നാട്ടിലെത്തിച്ച് വില്‍പന നടത്തിയിരുന്ന നാലംഗ സംഘമാണ് പിടിയിലായത്. വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ യുവതിക്ക് അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്‌നാട് എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പന നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. 

പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളെയാണ് സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നതെന്നും, കൂടുതല്‍ യുവതികള്‍ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണി, മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം, ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ക്കീസ് എന്ന യുവതി, ഗോപാലന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളെ ആലത്തൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Human Traffick | വീട്ടുജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്നതായി പരാതി; വടക്കഞ്ചേരിയില്‍ യുവതിയടക്കം നാലംഗ സംഘം പൊലീസ് പിടിയില്‍


Keywords:  News, Kerala, Kerala-News, Crime,Crime-News, Palakkad, Human Trafficking, Domestic Work, Vadakancherry, Complaint, Tamil Nadu, Palakkad: Human trafficking by offering domestic work at Vadakancherry.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia