Killed | പാലക്കാട് 39 കാരന്‍ വെട്ടേറ്റ് മരിച്ചു; പിന്നാലെ പിതാവ് തൂങ്ങി മരിച്ച നിലയില്‍
Oct 21, 2022, 13:48 IST
പാലക്കാട്: (www.kvartha.com) വിത്തനശ്ശേരിയില്‍ 39 കാരന്‍ വെട്ടേറ്റ് മരിച്ചു. പിന്നാലെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ബാലകൃഷ്ണന്‍(65) മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനും കടുത്ത പ്രമേഹ രോഗിയുമായിരുന്ന മകനെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന് പിതാവ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ബാലകൃഷ്ണന്റെ ഭാര്യ ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാര്‍ കോയമ്പതൂരില്‍ റെയില്‍വേ ജോലിക്കാരനാണ്. മകള്‍ ശ്രുതി വിവാഹിതയുമാണ്. നെന്മാറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.