Murder Attempt | 'ഒരു വര്‍ഷം മുന്‍പും കുത്തി പരുക്കേല്‍പിച്ച് അപായപ്പെടുത്താന്‍ നോക്കി'; പാലക്കാട് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പൊള്ളലേറ്റ് ഇരുവരും ആശുപത്രിയില്‍
Jul 27, 2023, 10:28 IST
പാലക്കാട്: (www.kvartha.com) വടക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മഞ്ഞപ്ര സ്വദേശിനി കാര്‍ത്തികയ്ക്കും (30) ഭര്‍ത്താവ് പ്രമോദിനും (36) പൊള്ളലേറ്റു. കാര്‍ത്തികയെ ആലത്തൂരിലെ താലൂക് ആശുപത്രിയിലും പ്രമോദിനെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവിന്റെ പൊള്ളല്‍ ഗുരുതരമാണെന്നാണ് വിവരം.
പൊലീസ് പറയുന്നത്: ബുധനാഴ്ച (26.07.2023) രാവിലെ ആറരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. പാലക്കാടുള്ള ഒരു പലഹാരകടയില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ എത്തിയപ്പോഴാണ് സംഭവം. ഇവിടെ ഒളിഞ്ഞുനിന്ന ഭര്‍ത്താവ് യുവതിയെ ആക്രമിക്കുകയായിരുന്നു.
കാര്‍ത്തികയെ പിടിച്ചുനിര്‍ത്തിയ പ്രമോദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാല്‍ കാര്‍ത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല.
60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂന്നു വര്‍ഷമായി പ്രമോദും കാര്‍ത്തികയും അകന്നു താമസിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് പ്രമോദ് കാര്‍ത്തികയെ കുത്തി പരുക്കേല്‍പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Crime, Crime-News, Palakkad, Man, Woman, Murder Attempt, Injured, Palakkad: Man tries to kill woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.