Shot Dead | 'ഗുജറാതില്‍ തിരഞ്ഞെടുപ്പ് ഡ്യൂടിക്കെത്തിയ 2 സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി'; 2 പേര്‍ക്ക് പരുക്കേറ്റു

 



അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂടിക്കെത്തിയ ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകട്ട് പോര്‍ബന്തറിലുള്ള ഒരു ഗ്രാമത്തില്‍ വച്ചായിരുന്നു വെടിവെയ്പ്പ് നടന്നത്. പോര്‍ബന്തറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തുക്ഡ ഗോസ ഗ്രാമത്തിലെ കേന്ദ്രത്തിലാണ് സിആര്‍പിഎഫ് ജവാന്മാര്‍ താമസിച്ചിരുന്നത്. വാക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

Shot Dead | 'ഗുജറാതില്‍ തിരഞ്ഞെടുപ്പ് ഡ്യൂടിക്കെത്തിയ 2 സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി'; 2 പേര്‍ക്ക് പരുക്കേറ്റു


വഴക്കിനിടെ ഒരു ജവാന്‍ എകെ-47 റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷയ്ക്കുമായി മണിപ്പൂരിലെ ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നാണ് ജവാന്മാരെ ഗുജറാതിലേക്ക് ഡ്യൂടിക്ക് നിയോഗിച്ചത്. സംഘര്‍ഷം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

Keywords:  News,National,India,Ahmedabad,Crime,Shoot dead,Shot,Army,Soldiers,Killed, Injured,Enquiry,Top-Headlines, Paramilitary Personnel On Gujarat Election Duty Shoots 2 Colleagues Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia