Complaint | ബൈകുകളിലെത്തിയ സംഘം വിരമിച്ച എസ്‌ഐയുടെ വീട് അടിച്ചുതകര്‍ത്തതായി പരാതി; സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തി പൊലീസ് അന്വേഷണം ആരംഭിച്ചു
Aug 5, 2023, 13:10 IST
പാറശ്ശാല: (www.kvartha.com) വിരമിച്ചഎസ്‌ഐയുടെ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തതായി പരാതി. വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെ അമരവിള ചെക് പോസ്റ്റിന് സമീപം അനില്‍കുമാറിന്റെ അച്യുതം വീടാണ് ആക്രമിച്ചതെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു. മൂന്ന് ബൈകുകളിലായി ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് അനില്‍കുമാറും മകനും പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം എസ് പി ഓഫിസില്‍നിന്ന് എസ്‌ഐ ആയിരിക്കെ മൂന്നുമാസം മുമ്പാണ് അനില്‍കുമാര്‍ വിരമിച്ചത്.
പൊലീസ് പറയുന്നത്: പുലര്‍ചെ രണ്ടിന് ജനല്‍ ചില്ലകളും കാറും അടിച്ചുതകര്‍ക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അനില്‍കുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ തടഞ്ഞു. തുടര്‍ന്ന് വിളക്കുകള്‍ തെളിച്ചതോടെ അക്രമികള്‍ ബൈകുകളില്‍ സ്ഥലംവിട്ടു. തനിക്ക് ശത്രുക്കളില്ലെന്ന് അനില്‍കുമാര്‍ പറയുന്നു.
അനില്‍കുമാറിന്റെ മകള്‍ പഠിക്കുന്ന കോളജില്‍ എബിവിപി മാത്രമാണ് നിലവിലുള്ളത്. അവര്‍ സംഘടന പ്രവര്‍ത്തനത്തിന് നിര്‍ബന്ധിച്ച് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നത് പതിവായതിനാല്‍ വീട്ടില്‍ വന്ന് മകള്‍ പരാതി പറഞ്ഞിരുന്നു. ഇനി വിളിക്കുന്ന ദിവസം കോളജില്‍ പോകേണ്ടെന്ന് അനില്‍കുമാര്‍ മകളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പല പരിപാടികള്‍ക്കും മകള്‍ പങ്കെടുത്തില്ല. ഇതിന്റെ പകപോക്കലാകാം ആക്രമണത്തിന് പിന്നിലെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി.
മിനിറ്റുകള്‍ മാത്രം നീണ്ട ആക്രമണത്തില്‍ വീടിന് മുന്നില്‍ പാര്‍ക് ചെയ്തിരുന്ന ആള്‍ടോ കാര്‍ പൂര്‍ണമായി തകര്‍ത്തു. ബൈകുകളും വീടിന്റെ ജനലുകളും തകര്‍ത്തു. പൊലീസിന്റെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ധര്‍ തെളിവ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Parassala, Amaravila, SI, house, Attack, Crime, Complaint, Parassala: Attack on retired SI house in Amaravila.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.