Shot Dead | വംശീയ ആക്രമണമെന്ന് സംശയം: സെന്‍ട്രല്‍ പാരീസിലെ കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു; 3 പേര്‍ക്ക് ഗുരുതര പരുക്ക്; അക്രമി പിടിയിലായെന്ന് പൊലീസ്

 



പാരീസ്: (www.kvartha.com) സെന്‍ട്രല്‍ പാരീസിലെ കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. 

വംശീയ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെടിവെപ്പ് നടത്തിയ 69 കാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അടുത്തിടെ ജയില്‍ മോചിതനാണ് അക്രമിയെന്ന് ബിബിസി റിപോര്‍ട് ചെയ്തു.

സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിട്ടുള്ള ആളുകള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ വെളുത്ത് ഉയരം കൂടിയ പ്രായമുള്ള വ്യക്തിയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിന് കാരണമെന്താണെന്ന സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എന്നാല്‍ വംശീയ ആക്രമണം ആകാമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇതിന് മുന്‍പ് വംശീയ ആക്രമണത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളതായാണ് വിവരം. 

2021 ഡിസംബര്‍ 8ന് പാരീസിലെ അഭയാര്‍ഥി കാംപിലെ മൂന്ന് ടെന്റുകള്‍ക്ക് നേരെ വാള്‍ വീശി നടന്ന അക്രമത്തിലെ പ്രതിയാണ് പാരീസ് സെന്‍ട്രലിലെ ആക്രമണത്തിന് പിന്നിലുമുള്ളതെന്നാണ് ബിബിസി റിപോര്‍ട്. എന്നാല്‍ എന്ത് പശ്ചാത്തലത്തിലാണ് ഇയാളെ ജയിലില്‍ നിന്ന് വിട്ടതെന്ന് വ്യക്തമല്ല. 

Shot Dead | വംശീയ ആക്രമണമെന്ന് സംശയം: സെന്‍ട്രല്‍ പാരീസിലെ കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു; 3 പേര്‍ക്ക് ഗുരുതര പരുക്ക്; അക്രമി പിടിയിലായെന്ന് പൊലീസ്


പിന്നാലെ ഫ്രാന്‍സില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ആക്രമണത്തിന് പിന്നാലെ സാംസ്‌കാരിക കേന്ദ്രത്തിന് സമീപം തടിച്ചകൂടിയവരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആളുകള്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുന്നതിന്റേയും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

കുര്‍ദിഷ് കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വംശീയ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വ്യക്തമാക്കി.

Keywords:  News,World,international,Shot,Dead,Killed,Crime,Accused,Police,Top-Headlines, Paris shooting: Three dead and several injured in attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia