Arrested | നിര്‍ത്തിയിട്ട കാറില്‍ കയറിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി; യുവാവ് പിടിയില്‍

 


പത്തനംതിട്ട: (KVARTHA) നിര്‍ത്തിയിട്ട കാറില്‍ കയറിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂരിലാണ് സംഭവം. പ്രതിയായ അനുരാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് പറയുന്നത്: വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ അനുരാജിനെ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥിയും സുഹൃത്തും കണ്ടിരുന്നു. ഇരുവരും കാര്‍ വിന്‍ഡോയിലൂടെ അകത്തേക്ക് നോക്കുന്നതിനിടെ അനുരാജ് വിദ്യാര്‍ഥികളെ കാണുകയും പിന്നാലെ പുറത്തിറങ്ങിയ ശേഷം ആക്രമിക്കുകയായിരുന്നു. 

Arrested | നിര്‍ത്തിയിട്ട കാറില്‍ കയറിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി; യുവാവ് പിടിയില്‍

വിദ്യാര്‍ഥി കാറിനുള്ളിലേക്ക് കയറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. വിദ്യാര്‍ഥിയുടെ മുഖത്തടിക്കുന്നതിന്റേയും ക്രൂരമായി മര്‍ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് പ്രതിയെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെ കേസെടുത്തു. 

Keywords:  Attack, Police, Student, Arrest, Arrested, Accused, Anuraj, News, National, Pathanamthitta: Attack against Student; Man arrested 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia