Arrested | 'ഡോക്ടര്‍ക്കെതിരെ തെറിവിളിയും ഭീഷണിയും'; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com) ഡോക്ടറെ തെറിവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിഷ്ണു വിജയനാണ് അറസ്റ്റിലായത്. അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിഷ്ണു ഡോക്ടറോട് ആദ്യം തട്ടിക്കയറി. കിടത്തി ചികില്‍സ വേണമെന്ന് ആവശ്യപ്പെട്ടു. കിടത്തി ചികില്‍സ ആശുപത്രിയില്‍ ഇല്ലെന്ന് പറഞ്ഞതോടെ തട്ടിക്കയറി. പിന്നീട് ഡോക്ടറെ തെറിവിളിച്ചു. ഇതിനിടയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ആളുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്‌പ്രേ ചെയ്തു. വിഷ്ണു നിരവധി കേസുകളില്‍പെട്ടയാള്‍ ആണ്. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി.
Keywords: Pathanamthitta, News, Kerala, Arrest, Arrested, Crime, Pathanamthitta: Man arrested for attack against doctor.