Arrested | 13കാരിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ 26കാരന്‍ അറസ്റ്റില്‍; പ്രതിയുടെ മൊബൈലില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ലഭിച്ചതായി പൊലീസ്
Jul 17, 2023, 17:16 IST
പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ 26കാരന്‍ അറസ്റ്റില്‍. ജിബിന്‍ ജോണ്‍ എന്ന ഇട്ടിയാണ് അറസ്റ്റിലായത്. തിരുവല്ല ഡിവൈഎസ്പിഎസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: കീഴ് വായ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഷ്ണു സുരേഷിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിബിന്‍ ജോണിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് 20ലധികം പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളടക്കം ലഭിച്ചു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Pathanamthitta, News, Kerala, Police, Crime, arrested, Molestation, Court, Pathanamthitta: Man arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.