Killed | കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് ആരോപണം; 'ജോലി രാജിവെക്കണമെന്ന ആവശ്യം നിരസിച്ച പൊലീസുകാരിയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു'
Oct 23, 2023, 10:53 IST
പട്‌ന: (KVARTHA) പൊലീസുകാരിയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നതായി റിപോര്‍ട്. ജോലി ലഭിച്ചതിനുശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാരോപിച്ചാണ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് വിവരം. 23 കാരിയായ ശോഭ കുമാരിയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബീഹാറിലെ പട്‌നയിലാണ് സംഭവം. ഹോടെല്‍ മുറിയില്‍ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഭര്‍ത്താവായ ഗജേന്ദ്ര കുമാര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് രണ്ട് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
പ്രണയത്തിലായിരുന്ന ഇരുവരും 2016ലാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് നാല് വയസായ മകളുണ്ട്. ശോഭയ്ക്ക് ജോലി കിട്ടിയ ശേഷം ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോലി രാജിവെക്കണമെന്ന ഗജേന്ദ്രയുടെ ആവശ്യം ശോഭ നിരസിച്ചു. തുടര്‍ന്ന് ഹോടെലിലേക്ക് വിളിച്ചുവരുത്തി ഗജേന്ദ്ര ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മുറിയില്‍ വെടിയേറ്റ നിലയില്‍ നഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.