പയ്യന്നൂര്‍ സുനീഷയുടെ മരണം; ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു
Sep 24, 2021, 15:08 IST
കണ്ണൂര്‍: (www.kvartha.com 24.09.2021) പയ്യന്നൂര്‍ വെള്ളൂരിലെ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് സുനീഷയുടെ ഭര്‍ത്താവായ വിജീഷിന്റെ പിതാവ് അറസ്റ്റില്‍. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വിജീഷിന്റെ മാതാവ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
കഴിഞ്ഞ മാസം 29നാണ് വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്. വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭര്‍തൃവീട്ടുകാരുടെ മര്‍ദനത്തെ കുറിച്ചും തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്നും യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് സുനീഷയും വീജീഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ചയിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.