'പേട്ടയിലെ 19കാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം'; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
Dec 31, 2021, 14:00 IST
തിരുവനന്തപുരം: (www.kvartha.com 31.12.2021) പേട്ടയിലെ 19കാരന് അനീഷ് ജോര്‍ജിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാന്‍ഡ് റിപോര്‍ട്. അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്നും സംഭവത്തില്‍ അറസ്റ്റിലായ സൈമണ്‍ ലാലന് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സൈമണ്‍ ലാലന്റെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാടെര്‍ മീറ്റര്‍ ബോക്സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപോര്‍ട് പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ചെയാണ് പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് അനീഷ് ജോര്‍ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്ന് പൊലീസില്‍ കീഴടങ്ങിയ സൈമണ്‍ ലാലന് ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Police, Crime, Pettah, Remand, Premeditated, Pettah death case; Remand report says Aneesh murder was premeditated
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.