Arrest | പ്രഭാത സവാരിക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം: പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

 
Man Arrested in Hit-and-Run Death of Morning Walker in Mandur, Kannur
Man Arrested in Hit-and-Run Death of Morning Walker in Mandur, Kannur

Photo: Arranged

● പിലാത്തറ റോഡിലെ മണ്ടൂരിൽ വെച്ചാണ് അപകടം നടന്നത് 
● അപകടം വരുത്തിയ വാഹനം നിർത്താതെ പോയിരുന്നു.
● മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂർ: (KVARTHA) പിലാത്തറയിൽ പ്രഭാതസവാരിക്കിടെ മധ്യവയസ്‌കൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചിരുന്ന കെ എം വിനു (38) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിലാത്തറ റോഡിലെ മണ്ടൂരിൽ ചൊവ്വാഴ്ച രാവിലെ 5.45-നാണ് അപകടം സംഭവിച്ചത്. അവിഞ്ഞിയിലെ കല്ലേൻ രാമചന്ദ്രൻ (60) ആണ് മരണപ്പെട്ടത്. മണ്ടൂർ ജുമാമസ്ജിദിന് സമീപം ബക്കാല ഷോപ്പിനടുത്തുവെച്ചായിരുന്നു അപകടം നടന്നത്.

അപകടം വരുത്തിയ വാഹനം സംഭവസ്ഥലത്ത് നിർത്താതെ കടന്നുകളഞ്ഞുവെങ്കിലും പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൃശൂർ കുന്നംകുളത്തുനിന്ന് ഗ്ലാസ് ഉത്പന്നങ്ങളുമായി കാസർകോട്ടേക്ക് പോവുകയായിരുന്ന ബൊലേറോ പിക്കപ്പ് ജീപ്പാണ് അപകടത്തിന് കാരണമായത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിനാണ് വിനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പരേതരായ പൊക്കൻ-പാഞ്ചു ദമ്പതികളുടെ മകനാണ് മരിച്ച രാമചന്ദ്രൻ. അവിവാഹിതനാണ്. സഹോദരങ്ങൾ: പാഞ്ചാലി, ഗോപാലൻ, കല്യാണി, രാമനാഥൻ, നാരായണി, സരോജിനി, പരേതനായ വേണുഗോപാലൻ.

A pickup van driver was arrested in Kannur for a hit-and-run incident that resulted in the death of a morning walker. The driver fled the scene but was later apprehended by the police.

#HitAndRun #RoadAccident #Kannur #Arrest #PoliceInvestigation #RoadSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia