Controversy | പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പി കെ ശ്രീമതി
● ബുധനാഴ്ച ഉച്ചയോടെയാണ് നേതാക്കൾ ജയിലിൽ എത്തിയത്.
● ശിക്ഷാവിധി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പി കെ ശ്രീമതി.
● എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞിരുന്നു.
കണ്ണൂർ: (KVARTHA) പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നേതാക്കൾ ജയിലിൽ എത്തിയത്.
ഹൈകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാലു പേരെയും പീതാംബരൻ ഉൾപ്പെടെയുള്ള മറ്റു പ്രതികളെയും നേതാക്കൾ സന്ദർശിച്ചു. പെരിയ കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പി കെ ശ്രീമതി പറഞ്ഞു.
നാലുപേരുടെയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞതാണെന്ന് പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. കേസിൽ സ്റ്റേ ലഭിച്ചവർ ഉടൻ ജയിൽ മോചിതരാവുമെന്നും കേസുമായി ബന്ധപ്പെട്ടു മറ്റൊന്നും സംസാരിച്ചില്ലെന്നും മനുഷ്യത്വത്തിൻ്റെ പേരിലാണ് ജയിൽ സന്ദർശനമൊന്നും പി കെ ശ്രീമതി പറഞ്ഞു.
#PeriyaCase #PKShreemathy #CPM #Kerala #politics #jailvisit