Police Booked | പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീട് ആക്രമിച്ച സംഭവം; 6 പേര്‍ക്കെതിരെ കേസ്

 


ഇരിട്ടി: (www.kvartha.com) ഇരിട്ടി ഉപവിദ്യാഭ്യാസ ജില്ലാപരിധിയിലെ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോക്സോ കേസെടുത്ത അധ്യാപകന്റെ വീട് അക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്. അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ അധ്യാപകന്റെ ഭാര്യ സഫീറയുടെ മൊഴിപ്രകാരമാണ് കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തത്.

ബുധനാഴ്ച സന്ധ്യയോടെയാണ് കാക്കയാങ്ങാട്ടെ എകെ ഹസന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം അക്രമം നടത്തിയത്. ഇതിനിടെയാണ് സഫീറയ്ക്ക് പരിക്കേറ്റത്. ഇവര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജായതിന് ശേഷമാണ് ഇവര്‍ മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കിയത്.

Police Booked | പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീട് ആക്രമിച്ച സംഭവം; 6 പേര്‍ക്കെതിരെ കേസ്

ഇതിനിടെ എകെ ഹസനെതിരെ വ്യാജമായ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് ഇദ്ദേഹം സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ഹസനെ വ്യക്തിപരമായി തേജോവധം ചെയ്യാനും സംഘടനയെ കരിതേച്ചുകാണിക്കാനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് ബ്ലോക് നേതൃത്വം കുറ്റപ്പെടുത്തി.

Keywords: News, Kerala, Teacher, Case, Accused, Police, Crime, attack, House, Injured, hospital, Complaint, POCSO case accused teacher's house attacked; Case against 6 persons.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia