Police Booked | ജന്മദിനാഘോഷത്തിന് പിന്നാലെ 17 കാരിയെ കാണാതായെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ്

 


കണ്ണൂര്‍: (www.kvartha.com) ജന്മദിന പാര്‍ടി കഴിഞ്ഞതിന് പിന്നാലെ 17 കാരിയെ കാണാതായതായുള്ള പരാതിയില്‍ ഒരാള്‍ക്കെതിരെ വളപട്ടണം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ ലോറി ഡ്രൈവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ, ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനി വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വളപട്ടണം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
             
Police Booked | ജന്മദിനാഘോഷത്തിന് പിന്നാലെ 17 കാരിയെ കാണാതായെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോറി ഡ്രൈവര്‍ക്കൊപ്പം പോയതാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇതിനു ശേഷം പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ വീടിന് സമീപമാണ് കാമുകന്റെ വീട്. ഇവിടെ വെച്ചാണ് തങ്ങള്‍ പ്രണയത്തിലായതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കുറ്റം ചുമത്തിയാണ് യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.

Keywords: Kerala News, Malayalam News, Crime News, POCSO Act, Crime News, Missing News, POCSO case against young man on complaint of missing 17-year-old girl.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia