POCSO | ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി’ യുവതി പോക്സോ കേസിൽ റിമാൻഡിൽ


● ചൈൽഡ് ലൈൻ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
● സ്വർണ ബ്രെയ്സ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നു.
● 14 വയസ്സുള്ള ആൺകുട്ടിയെയും പീഡിപ്പിച്ചതായി സൂചന.
● പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ട് വയസ്സുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിൽ യുവതി പിടിയിൽ. സ്നേഹ മെർലിൻ (36) ആണ് അറസ്റ്റിലായത്. നിരവധി തവണയാണ് സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നതെന്നും പൊലീസ് പറഞ്ഞു.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥക്അൾ പുറത്തുവന്നത്. സ്കൂൾ വിദ്യാർത്ഥിനിയായ 12-കാരിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സ്നേഹ മെർലിൻ പെൺകുട്ടിക്ക് സ്വർണ ബ്രെയ്സ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വയസ്സുള്ള ആൺകുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷം സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകരുടെ നിർദേശമനുസരിച്ച് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് ലൈനിൻ്റെ കൗൺസിലിംഗിന് വിധേയമാക്കി.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗൺസിലിംഗിൽ വെളിപ്പെടുത്തി. അതിനെ തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും യുവതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിൻ്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ തളിപ്പറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A woman was arrested in Thaliparamba for abusing a 12-year-old girl. The girl revealed the abuse during counseling by Childline officials. The woman had also given gifts to the girl.
#POCSO #Arrest #Kannur #ChildAbuse #KeralaPolice #CrimeNews