പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരിച്ചത് മൂത്തയാള്‍, ഇളയ ആള്‍ ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു, ഒളിവില്‍ പോയവള്‍ക്ക് വേണ്ടി മൊബൈല്‍ ടവെര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്

 



കൊച്ചി: (www.kvartha.com 29.12.2021) വടക്കന്‍ പറവൂരില്‍ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയത് ഇളയ സഹോദരിയെന്ന് ഉറപ്പിച്ച് പൊലീസ്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന ആവശ്യമാണെന്ന് അറിയിച്ച പൊലീസ്, ഇളയ ആള്‍ക്ക് വേണ്ടി മൊബൈല്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയാണെന്നും പറഞ്ഞു. 

ഇളയ പെണ്‍കുട്ടിയായ ജിത്തുവിന്റെ പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് വിസ്മയയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വൈകീട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇളയ പെണ്‍കുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് കൗണ്‍സിലര്‍ ബീന ശശിധരന്‍ പറയുന്നു.

പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരിച്ചത് മൂത്തയാള്‍, ഇളയ ആള്‍ ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു, ഒളിവില്‍ പോയവള്‍ക്ക് വേണ്ടി മൊബൈല്‍ ടവെര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്


ചൊവ്വാഴ്ചയാണ് പറവൂരില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരുവാരം അറയ്ക്കപ്പറമമ്പില്‍ ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോകെറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്.

എന്നാല്‍, മരണത്തിന് പിറകെ ഇരട്ട സഹോദരിയില്‍ ഒരാള്‍ അപ്രത്യക്ഷയായത് മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരിയെ കൊലപ്പെടുത്തി ഇരട്ട സഹോദരി രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലെത്തുകയുമായിരുന്നു പൊലീസ്. മരിച്ചത് മൂത്തവളാണെന്ന് ഉറപ്പിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, Kerala, State, Death, Ernakulam, Crime, Police, Sisters, Police about Paravoor young woman found death inside house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia