Allegation | സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പോക്‌സോ കേസില്‍ എസ്‌ഐ പിടിയില്‍
● അതിക്രമത്തിനിരയായത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ.
● പീഡനം നടന്നത് രണ്ടുവര്‍ഷം മുമ്പ്.
● വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
തൃശ്ശൂര്‍: (KVARTHA) പോക്‌സോ കേസില്‍ (POCSO) ഗ്രേഡ് എസ്‌ഐക്കെതിരെ പൊലീസ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരന്‍ (Chandrashekaran-50) ആണ് കസ്റ്റഡിയിലുള്ളത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ഇയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോക്‌സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍വെച്ച് രണ്ടുവര്‍ഷം മുമ്പ് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശ്ശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
#POCSO #childabuse #Kerala #Thrissur #police #arrest #justice