Arrested | ‘എൻഎസ്എസ് ക്യാംപിൽ എട്ടാം ക്ലാസുകാരിക്ക് പീഡനം’; യുവ നേതാവ് അറസ്റ്റിൽ
ചെന്നൈ: (KVARTHA) എൻ.എസ്.എസ് ക്യാംപിൽ (NSS Camp) എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നാം തമിഴർ (Naam Tamilar) കക്ഷിയുടെ യുവജന വിഭാഗം മുൻനിര നേതാവായ ശിവരാമനെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് അറസ്റ്റു (Arrested) ചെയ്തു.
നാം തമിഴർ കക്ഷിയുടെ കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയായ ശിവരാമനെ ഈ സംഭവത്തെ തുടർന്ന് സ്ഥാനം നിന്നും മാറ്റി. കൂടാതെ സ്‌കൂൾ പ്രിൻസിപ്പലിനെയും മറ്റ് അഞ്ചുപേരെയും ബഗുര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ക്യാംപിൽ എൻ.എസ്.എസ് കുട്ടികൾക്ക് പരിശീലനം നൽകാൻ സ്‌കൂൾ അധികൃതരുടെ അനുമതിയോടെയാണ് ശിവരാമന്‍ എത്തിയത്. 17 പെൺകുട്ടികൾ പങ്കെടുത്ത ക്യാംപ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നടന്നത്.
ഓഗസ്റ്റ് 8ന് പീഡനം സംഭവിച്ചു. അന്ന് തന്നെ പെൺകുട്ടി പ്രിൻസിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ആരോടും പറയരുതെന്നാണ് ഇയാള്‍ കുട്ടിയോട് നിർദ്ദേശിച്ചത്.
എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ശിവരാമന്റെ കാലിൽ പരുക്കേറ്റു. ഒളിവിലേക്ക് പോകാൻ സഹായിച്ചതിനാണ് യുവാവിന്‍റെ ബന്ധുക്കളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശിവരാമനെ റിമാൻഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#NSSCamp, #lAssault, #YouthLeaderArrested, #ChennaiNews, #CoimbatorePolice, #SchoolPrincipalArrested