Police FIR | ഭർതൃമതിയെ പീഡിപ്പിച്ചതായി പരാതി; ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്തു
പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിന് എത്തിയ സമയത്തുൾപ്പെടെ പലപ്പോഴായി പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്
കണ്ണൂർ: (KVARTHA) പറശ്ശിനിക്കടവ് ലോഡ്ജിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലയിലെ പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പാലക്കാടുനിന്നും ടാക്സിയിൽ പറശിനിക്കടവിൽ ക്ഷേത്ര ദർശനത്തിന് എത്തിയ സമയത്തുൾപ്പെടെ പലപ്പോഴായി പീഡിപ്പിച്ചതായാണ് യുവതി പരാതി നൽകിയത്.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി കൊടുത്തത്. എന്നാൽ സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇവിടേക്ക് കേസ് കൈമാറുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിയെ തുടർന്ന് ഡ്രൈവർ ഒളിവിൽ പോയിരിക്കുകയാണ്. ഭർതൃമതിയായ യുവതിയാണ് പരാതിക്കാരി. മുമ്പ് ഭർത്താവില്ലാത്ത സമയം ഇവരെ പീഡിപ്പിച്ചുവെന്നാണ് പരാതി.