Criticism | മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും സിദ്ദീഖിനെ പിടികൂടാനാകാതെ പൊലീസ്
● പ്രതി ഒളിവിലാണെന്ന് പൊലീസ്.
● പൊലീസ് ഉദാസീനത കാണിക്കുന്നുവെന്ന് ആരോപണം.
● ജാമ്യത്തിനായി താരം സുപ്രീംകോടതിയെ സമീപിച്ചേക്കും.
കൊച്ചി: (KVARTHA) ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം (Anticipatory Bail) നിരസിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബലാത്സംഗ കേസിലെ (Molestation Case) പ്രതിയായ നടന്‍ സിദ്ദീഖിനെ (Sidhique) പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും പുറത്തും സിദ്ദീഖിനായി അന്വേഷണം തുടരുകയാണ്. എന്നാല്‍, പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സിദ്ദീഖിന്റെ വീട്, സുഹൃത്തുക്കളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധന നടത്തിയിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഗുരുതര കുറ്റകൃത്യത്തില്‍ സിദ്ദീഖിന്റെ പങ്കിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് ഉദാസീനത കാണിക്കുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നു. പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധം ഉയരുന്നത്.
അതേസമയം, ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സിദ്ദീഖ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതയുണ്ട്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
#SiddiqueArrest #MolestationCase #KeralaPolice #JusticeForVictim