Crackdown | ഓപ്പറേഷൻ ഡി-ഹണ്ട് ശക്തമാക്കി പൊലീസ്; സംസ്ഥാനത്ത് വ്യാപക പരിശോധന


● 2,841 പേരെ ചോദ്യം ചെയ്തു.
● 284 പേരെ അറസ്റ്റ് ചെയ്തു.
● 26.433 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
● 35.2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
● 193 കഞ്ചാവ് ബീഡി പിടിച്ചെടുത്തു.
● വിശദമായ ചോദ്യോത്തരങ്ങൾ:
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പൊലീസ് ഓപ്പറേഷൻ ഡി-ഹണ്ട് ശക്തമാക്കി. മാർച്ച് 15-ന് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 2,841 പേരെ ചോദ്യം ചെയ്യുകയും 284 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് 26.433 ഗ്രാം എം.ഡി.എം.എ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 273 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശാനുസരണം സംസ്ഥാന ആന്റി നർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടപ്പാക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷൻ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് പിടികൂടുന്നത് പതിവായിരിക്കുകയാണ്. തിരുവനന്തപുരത്ത് സൈനികൻ ഓടിച്ച കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തി. പൂന്തുറയിൽ എം.ഡി.എം.എ.യുമായി നാലുപേരെയും പൂഞ്ഞാറിൽ പത്താം ക്ലാസുകാരനെയും നാട്ടുകാർ പിടികൂടി. ബംഗളൂരുവിൽ 75 കോടിയുടെ എം.ഡി.എം.എ.യുമായി രണ്ട് വിദേശ വനിതകളും പിടിയിലായി.
ലഹരിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്‌സ് ഇൻ്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻ്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
Kerala Police intensified Operation D-Hunt on March 15, conducting statewide raids that led to the questioning of 2,841 individuals and the arrest of 284 people. Authorities seized 26.433 grams of MDMA, 35.2 kilograms of cannabis, and 193 cannabis beedis, registering 273 cases. The operation, led by ADGP Manoj Abraham, aims to curb rising drug use in the state and will continue with ongoing surveillance and public cooperation via a 24/7 anti-narcotic control room.
#OperationDHunt, #KeralaPolice, #DrugSeizure, #NarcoticsControl, #KeralaDrugs, #StatewideRaid