Photo: Arranged
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്‌ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
കണ്ണൂർ: (KVARTHA) പോക്സോ കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന കോട്ടയം ജില്ലയിലെ അബ്ദുൽ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൽ റസാഖ് നിലവിൽ സസ്പെൻഷനിലാണ്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്‌ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.