Police report | 17 കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായെന്ന് പൊലീസ് റിപോർട്; 'പ്രതി ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയെന്ന് മൊഴി'
Nov 1, 2022, 19:53 IST
കണ്ണൂര്‍: (www.kvartha.com) ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച 17 കാരിയായ ദളിത് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പൊലീസ് പ്രാഥമിക അന്വേഷണ റിപോർട്. പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിനിയെ കുടുംബസുഹൃത്തായ മധ്യവയസ്കന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ, പ്രതി പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനു ശേഷം ഭീഷണിപ്പെടുത്തി ഇയാൾ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായും ഒടുവില്‍ ഇര ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
'ശീതള പാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 17കാരിയുടെ രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനാല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ആരോരുമില്ലാത്ത സമയത്ത് തന്നെ നിര്‍ബന്ധിപ്പിച്ച് ശീതളപാനീയം കുടിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി', പൊലീസ് വൃത്തങ്ങൾ പറയുന്നു.
വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച ഇരിട്ടി താലൂക് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെ അഡ്മിറ്റായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ നിന്നും പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും ആണ്‍കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടാവസ്ഥ തരണം ചെയ്ത ഇരുവരും സുഖം പ്രാപിച്ചുവരികയാണ്. ഉളിക്കല്‍ പൊലീസ് പോക്സോ ചുമത്തി അന്വേഷണം നടത്തിയ കേസില്‍ ഇരയുടെ കുടുംബസുഹൃത്തായ കൃഷ്ണനെ (53) യാണ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉളിക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.