'കല്യാണം ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയതിന് യുവാവിനെ തല്ലിക്കൊന്നു'; മാതാപിതാക്കളും സഹോദരിയും അറസ്റ്റിൽ

 


ഭോപ്പാൽ: (www.kvartha.com 19.01.2022) മധ്യപ്രദേശിലെ ബർഹാപൂർ ജില്ലയിലെ ദുൽകോട്ടിൽ രാമകൃഷ്ണ ഭിലാല എന്ന 25 കാരന്റ മരണം കൊലപാതകമെന്ന് പൊലീസ്. കല്യാണ ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയതിന് യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ പിതാവ് ഭീമൻ സിംഗ്, മാതാവ് ജമുനാബായി, സഹോദരി കൃഷ്ണ ബായി എന്നിവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
               
'കല്യാണം ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയതിന് യുവാവിനെ തല്ലിക്കൊന്നു'; മാതാപിതാക്കളും സഹോദരിയും അറസ്റ്റിൽ

ജനുവരി രണ്ടിന് രാത്രിയാണ് രാമകൃഷ്ണ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ജനുവരി അഞ്ചിന് സമീപത്തെ രൂപാരെൽ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. യുവാവിന്റെ വീട്ടിൽ നിന്ന് കൈകാലുകൾ കെട്ടാൻ ഉപയോഗിച്ച കയറിന്റെ ശേഷിച്ച ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ: രാമകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് ശേഷവും ഇയാൾ മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു തൊഴിലും ചെയ്തിരുന്നില്ല. ഇതിൽ പിതാവിന് ദേഷ്യമുണ്ടായിരുന്നു. ജനുവരി രണ്ടിന് പത്ത് മണിയോടെ രാമകൃഷ്ണ ഒരു പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു. അതിനെ പിതാവ് കഠിനമായി ശാസിച്ചു.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ഭീമൻ സിംഗ് രാമകൃഷ്ണയെ അടിക്കുകയും തള്ളുകയും ചെയ്തു. ഇതേത്തുടർന്ന് രാമകൃഷ്ണ ശുചിമുറിയുടെ ഭിത്തിയിൽ തലയിടിച്ച് താഴേക്ക് വീണു. ഇതിന് ശേഷം പിതാവ് നെഞ്ചിൽ ശക്തമായി ചവിട്ടി. തുടർന്ന് യുവാവിന് അനക്കമില്ലാതായതോടെ പരിഭ്രാന്തനായ പിതാവ് ഭാര്യയുടെയും സഹോദരിയുടെയും സഹായത്തോടെ കൈകാലുകൾ ബന്ധിച്ച് അർധരാത്രിയിൽ നദിയിൽ എറിഞ്ഞു'. കൊലപാതകം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.


Keywords:  News, Madhya pradesh, Top-Headlines, Trending, Crime, Arrest, Police, Family, Man, Killed, Case, Girl Friend, Father, Dead Body, River, Police said that Son used to talk to girlfriend even after engagement, father killed him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia