അടിച്ചുവീഴ്ത്തിയ ശേഷം പീഡിപ്പിച്ചു, ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
Jul 26, 2021, 09:39 IST
ആലപ്പുഴ: (www.kvartha.com 26.07.2021) കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായ കടക്കരപ്പള്ളി പത്താംവാര്‍ഡ് തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണയുടെ സഹോദരീഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി 40) ഹരികൃഷ്ണയെ അടിച്ചുവീഴ്ത്തിയ ശേഷം പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തതായും തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചതായും പൊലീസ് പറയുന്നു.
ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് രാത്രി ഹരികൃഷ്ണ ഡ്യൂടി കഴിഞ്ഞ് ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂടെറില്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെ കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതയായി വീണ ഹരികൃഷ്ണയെ പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഹരികൃഷ്ണയുടെ മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതേതുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടതെന്നും പൊലീസ് പറയുന്നു. കുറ്റം സമ്മതിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Alappuzha, News, Kerala, Crime, Killed, Police, Woman, Arrest, Arrested, Death, Police say that Harikrishna killed by brother-in-law
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.