Operation P Hunt | കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയം; 16 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു
Aug 29, 2022, 10:52 IST
ആലപ്പുഴ: (www.kvartha.com) ജില്ലയില്‍ ഓപറേഷന്‍ പി ഹണ്ടില്‍ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. റെയ്ഡിലാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. പിടികൂടിയ ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ ദൃശ്യങ്ങളും നഗ്ന ചിത്രങ്ങളും ഇന്റെര്‍നെറ്റില്‍ സെര്‍ച് ചെയ്യുന്നവരെയും ഇത് മൊബൈലുകള്‍ മുഖേനെ കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായാണ് ആലപ്പുഴയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
ജില്ലയില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും രാവിലെ ഏഴ് മുതലായിരുന്നു റെയ്ഡ്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ വീയപുരം, ആലപ്പുഴ നോര്‍ത് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ബെന്നി നോഡല്‍ ഓഫീസറായുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ പി വിനോദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന ഏകോപിപ്പിച്ചത്.
നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യകതികളെയും, ഗ്രൂപുകളെയും പറ്റി വിവരം കിട്ടുന്നവര്‍ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.