Shot Dead | ബ്രസല്‍സില്‍ ഫുട്‌ബോള്‍ ആരാധകരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി വെടിയേറ്റ് മരിച്ചു

 


ബ്രസല്‍സ്: (KVARTHA) ബ്രസല്‍സില്‍ ഫുട്‌ബോള്‍ ആരാധകരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പൊലീസ് വെടിയേറ്റ് മരിച്ചതായി റിപോര്‍ട്. ഇയാള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തതായി ബെല്‍ജിയന്‍ ആഭ്യന്തര മന്ത്രി ആനെലീസ് വെര്‍ലിന്‍ഡന്‍ പറഞ്ഞു. അനധികൃതമായി ബെല്‍ജിയത്തില്‍ താമസിക്കുന്ന തുനീഷ്യന്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന 45 വയസുകാരനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

ചൊവ്വാഴ്ച (17.10.2023) പുലര്‍ച്ചെയാണ് അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് വെടിവെപില്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. അതേസമയം വെടിവെപിനെ തുടര്‍ന്ന് ദേശീയ സ്റ്റേഡിയത്തില്‍ ബെല്‍ജിയം-സ്വീഡന്‍ ഫുട്‌ബോള്‍ മത്സരം പകുതി സമയത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മുന്‍കരുതലായി 35,000 കാണികളെ സ്റ്റേഡിയത്തില്‍  തടഞ്ഞുവച്ചു. കളി നിര്‍ത്തി രണ്ട് മണിക്കൂറിലധികം കഴിഞ്ഞതിന് ശേഷമാണ് കാണികളെ പുറത്തേക്കുവിട്ടതെന്നും റിപോര്‍ടുണ്ട്.

Shot Dead | ബ്രസല്‍സില്‍ ഫുട്‌ബോള്‍ ആരാധകരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി വെടിയേറ്റ് മരിച്ചു

Keywords:  Police, Shot Dead, Accused, Killed, fans, Brussels, Police shoot dead gunman accused of killing 2 Swedish soccer fans in Brussels. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia