Judicial custody | വിഷ്ണുപ്രിയ വധം: ശ്യാംജിതിനെ ചോദ്യം ചെയ്യാനായി പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങും; ചൊവ്വാഴ്ച കോടതിയില്‍ ഹരജി നല്‍കും
Oct 24, 2022, 20:01 IST
കണ്ണൂര്‍: (www.kvartha.com) പാനൂര്‍ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിതിനെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ ഹരജി നല്‍കും. ദീപാവലി അവധിയായതിനാലാണ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കൊടുക്കാനാവാത്തത്. ഞായറാഴ്ച വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതേ തുടര്‍ന്ന് ശ്യാംജിതിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. അടുത്ത ദിവസം തന്നെ ഇയാളുടെ മൊഴിയെടുക്കുമെന്ന് കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപൊയില്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അന്നേദിവസം ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.
വിഷ്ണുപ്രിയ മൊബൈല്‍ ഫോണില്‍ സുഹൃത്തുമായി വാട്സ് ആപ് വീഡിയോ ചാറ്റു ചെയ്തുകൊണ്ടിരിക്കെയാണ് പിന്‍വശത്തെ ഗ്രില്‍ തുറന്ന് ശ്യാംജിത് കടന്നുവന്നതെന്നും ഇതിന്റെ ഞെട്ടലോടെ വിഷ്ണുപ്രിയ ശ്യാംജിതെന്നു പറയുന്നതും ഈ സമയം ഇയാള്‍ കൈയിലുളള ചുറ്റിക കൊണ്ടു തലയില്‍ അടിക്കുന്നതും ഈ സമയം ലൈനിലുണ്ടായ പൊന്നാനി സ്വദേശി കണ്ടിരുന്നുവെന്നുമാണ് പറയുന്നത്. അരുതാത്തതെന്തോയെന്നു സംഭവിച്ചുവെന്ന് മനസിലാക്കിയ ഇയാള്‍ ഉടന്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലും വിഷ്ണുപ്രിയയുടെവീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തറവാട്ടുവീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരങ്ങളും അവിടേക്ക് ഓടിയെത്തിയത്. ഈ സമയം വിഷ്ണുപ്രിയയുടെ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന മൃതദേഹമാണ് ഇവര്‍ കിടപ്പുമുറിയില്‍ കണ്ടത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Custody, Police, Investigates, Court, Police will take Shyamjit into judicial custody for questioning.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.