ഗീതിക തൂങ്ങി മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 



ഗീതിക തൂങ്ങി മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: എം ഡി എല്‍ ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ (23)  തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിന് മുന്‍പ് ദീപിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും അതിനെ തുടര്‍ന്നാകാം ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ കാണ്ടയുടെ ഉടമസ്ഥതയിലുള്ളതാണ് എം ഡി എല്‍ ആര്‍ എയര്‍ലൈന്‍സ്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉറപ്പിക്കുന്നതിനായി ഗീതികയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഈ മാസം അഞ്ചിനാണ് ഗീതികയെ ഡല്‍ഹിയിലെ വസതിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗോപാല്‍ കാണ്ടയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 14 ദിവസത്തേക്ക് കോടതി കാണ്ടയെ റിമാന്‍ഡ് ചെയ്തിരുന്നു.

SUMMARY: The post mortem report of Geetika Sharma has made many shocking revelations including sexual harassment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia