Police booked | കോടിയേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടതായി പരാതി; അധ്യാപികയ്ക്കെതിരെ കേസെടുത്തു

 


തലശേരി: (www.kvartha.com) അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുകില്‍ കമന്റിട്ടെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജില്ലയിലെ കെവി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
             
Police booked | കോടിയേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടതായി പരാതി; അധ്യാപികയ്ക്കെതിരെ കേസെടുത്തു

വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ജനനേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ജിജോ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചുവെന്ന ചാനല്‍ വാര്‍ത്തയ്ക്ക് താഴെ അധ്യാപിക അപകീര്‍ത്തികരമായ കമന്റിട്ടെന്നാണ് കേസ്. ഇതു സിപിഎം അനുകൂല സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അധ്യാപകര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നുവെന്ന തരത്തിലായിരുന്നു അധ്യാപികയുടെ രോഷപ്രകടനം.

Keywords:  Latest-News, Kerala, Kannur, Controversy, Kodiyeri-Balakrishnan, CPM, Politics, Teacher, Police, Crime, Social-Media, Provocative comment on social media: Police booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia