Girl Killed | തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് ആള്‍കൂട്ട ആക്രമണം; 10 വയസുകാരിക്ക് ദാരുണാന്ത്യം
Nov 17, 2022, 16:02 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് പുതുക്കോട്ടയില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൗമാരക്കാരിക്ക് ദാരുണാന്ത്യം. കടലൂര്‍ സ്വദേശിനി കര്‍പ്പകാംബാള്‍ (10) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മോഷണശേഷം കുടുംബത്തോടൊപ്പം ഓടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഗണേഷ് നഗര്‍ പൊലീസ് പറയുന്നത്: തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്‍മക്കള്‍, മകള്‍ കര്‍പ്പകാംബാള്‍ എന്നിവരെയാണ് ജനക്കൂട്ടം ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗര്‍ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കര്‍പ്പകാംബാള്‍ മരണത്തിന് കീഴടങ്ങിയത്. കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ക്ഷേത്രങ്ങളിലെ മോഷണം സംബന്ധിച്ച് കീറനൂര്‍, ഉടയാളിപ്പട്ടി എന്നിവിടങ്ങളിലെ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
Keywords: News,National,attack,Crime,Killed,Minor girls,Assault,Police,Case,Local-News,Temple,theft, Pudukottai: Girl assaulted to death for theft attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.