കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും പിടിയില്‍

 


കൊച്ചി: (www.kvartha.com 23.02.2017) പ്രമുഖ സിനിമാ നടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടാളി വിജേഷിനേയും പോലീസ് പിടികൂടി. എറണാകുളം എ സി ജെ എം കോടതി പരിസരത്ത് വെച്ചാണ് ഇരുവരേയും പിടികൂടിയത്.

പള്‍സര്‍ സുനിയും വിജേഷും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് വിവിധ കോടതി പരിസരങ്ങളില്‍ കനത്ത ജാഗ്രതയിലായിരുന്നു.

കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും പിടിയില്‍

കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നെങ്കിലും അത് ഭേദിച്ച് പള്‍സര്‍ സുനിയും, വിജേഷും കോടതിയിലെ ജഡ്ജിയുടെ ചേമ്പറില്‍ എത്തി. എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനു പോയത് പോലീസിന് സഹയാകമായി. ഈ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സര്‍ സുനിയേയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നേരത്തെ പള്‍സര്‍ സുനിയും കൂട്ടാളിയും തമിഴ്‌നാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും സുനിയെ കിട്ടിയിരുന്നില്ല അതിനിടക്കാന് സുനിയുടെയും വിജേഷിന്റെയും കീഴടങ്ങല്‍ നാടകവും അറസ്റ്റും.

കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Pulsar Suni arrested in Kochi. The notorious criminal pulsar Suni who involved in assault and kidnapping in famous actress Bhavana got arrested. He and his friend Vijesh both were trying to surrender the court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia