Crime | ഭക്ഷണം വൈകിയതിന് ഹോട്ടലില്‍ അതിക്രമം നടത്തിയതായി പരാതി; നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ കേസ്


● 'ഹോട്ടലിലെ ഗ്ലാസുകള്‍ എറിഞ്ഞുടച്ചു'.
● 'ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.'
● കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
കൊച്ചി: (KVARTHA) നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയെന്ന പരാതിയിലാണ് പള്‍സര്‍ സുനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടര്‍ന്നാണ് ഹോട്ടലില്‍ അതിക്രമം നടത്തിയതെന്നാണ് പരാതി.
ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്‌ഐആറിലുണ്ട്.
ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടല്‍ ജീവനക്കാരോട് 'നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം' എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിതയുടെ 296(b),351(2),324(4) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Pulsar Suni, the prime accused in the actress attack case, has been charged again after allegedly creating a ruckus at a hotel in Rayamangalam, Ernakulam, due to delayed food service. He is accused of threatening and abusing staff and damaging property.
#PulsarSuni, #Crime, #Kerala, #HotelIncident, #Controversy, #LegalTrouble