യാത്രയയപ്പ് പരിപാടിക്കിടെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 15കാരിയെ 'കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം'; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍; സംഭവത്തിനുശേഷം 'പ്രതിയായ 21 കാരന്‍ വിഷം കഴിച്ചനിലയില്‍'

 


പൂനെ: (www.kvartha.com 15.03.2022) യാത്രയയപ്പ് പരിപാടിക്കിടെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 15കാരിയെ 'കുത്തിക്കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

അതേസമയം പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണത്തിനുശേഷം വീട്ടിലെത്തിയ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് വിഷം കഴിച്ചനിലയില്‍ അവശനായി കാണപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യാത്രയയപ്പ് പരിപാടിക്കിടെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 15കാരിയെ 'കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം'; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍; സംഭവത്തിനുശേഷം 'പ്രതിയായ 21 കാരന്‍ വിഷം കഴിച്ചനിലയില്‍'


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച രാവിലെ 10.45ന് വഡ്ഗാവ് ശേരിയിലെ ലേഡി തെഹറുന്നിസ ഇനാംദാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് സംഭവം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സ്‌കൂളിലെത്തിയ 21 കാരനായ യുവാവ് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പെണ്‍കുട്ടിയുടെ വയറിലും കൈത്തണ്ടയിലും ഉള്‍പെടെ നിരവധി തവണ കുത്തി പരിക്കേല്‍പിച്ചു. വരാനിരിക്കുന്ന എസ്എസ്സി പരീക്ഷ എഴുതുന്ന ബാചിലുള്ള പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്.

ക്ലാസ് മുറികള്‍ക്ക് സമീപമാണ് സംഭവം നടന്നതെന്ന് ഡെപ്യൂടി പൊലീസ് കമിഷണര്‍ രോഹിദാസ് പവാര്‍ പറഞ്ഞു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലുള്ള പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പിതാവ് ഒരാഴ്ച മുമ്പ് സ്‌കൂള്‍ അധികൃതരെ പരാതിയുമായി സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ പൊലീസിനെ സമീപിച്ചിട്ടില്ല. കൃത്യം നടത്തിയശേഷം അക്രമി ബൈകില്‍ രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം ഇയാള്‍ വീട്ടിലെത്തി വിഷപദാര്‍ഥം കഴിക്കുകയായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ യൂനുസ് പറഞ്ഞു. അബോധാവസ്ഥയിലായ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തെക്കുറിച്ചും അതിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും ഇപ്പോഴും അറിയാത്ത നിരവധി വശങ്ങളുണ്ട്. അത് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം രണ്ടുപേരും ചികിത്സയിലായതിനാല്‍ പെണ്‍കുട്ടിയുമായും അക്രമിയുമായും ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം അക്രമത്തില്‍ വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ഇമ്രാന്‍ ശെയ്ഖ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള തയാറെടുപ്പിലാണ്.

അതിനിടെ ഒരാഴ്ച മുമ്പ്, യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയതായും അതിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. ഇതുസംബന്ധിച്ച് പിതാവ് സ്‌കൂളില്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം.

Keywords:  Pune: Man stabs 15-year-old girl multiple times at school before attempting suicide, Pune, News, Local News, Crime, Criminal Case, Police, Injured, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia