Police Booked | ആണ് കുട്ടി ജനിക്കാന്‍ മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ പൊതുസ്ഥലത്ത് കുളിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി; ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉള്‍പെടെ 4 പേര്‍ക്കെതിരെ കേസ്
Aug 23, 2022, 14:37 IST
പൂനെ: (www.kvartha.com) മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് പൊതുസ്ഥലത്ത് കുളിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ആണ് കുട്ടി ജനിക്കാന്‍ വേണ്ടി മന്ത്രവാദി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. പൂനെയിലെ ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഭര്‍ത്താവ്, മന്ത്രവാദി എന്നിവരുള്‍പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 498, മഹാരാഷ്ട്ര നരബലി നിര്‍മാര്‍ജന നിയമം ( Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013) വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
'2013 മുതല്‍ സ്ത്രീധനത്തിന്റെ പേരിലും ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരിലും ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ പ്രാദേശിക മന്ത്രവാദി, വെള്ളച്ചാട്ടത്തിനടിയില്‍ പരസ്യമായി യുവതിയെ കുളിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതോടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ആചാരപ്രകാരം യുവതിയെ റായ്ഗഡ് ജില്ലയിലേക്ക് കൊണ്ടുപോയി നഗ്നയായി കുളിക്കാന്‍ ആവശ്യപ്പെട്ടു', പൊലീസ് പറഞ്ഞു.
വ്യാപാര ആവശ്യങ്ങള്‍ക്കായി തന്റെ വസ്തുവിന്മേല് 75 ലക്ഷം രൂപ വായ്പയെടുക്കാന്‍ ഭര്‍ത്താവ് തന്റെ ഒപ്പ് വ്യാജമായി ചമച്ചതായും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Maharashtra, Complaint, Crime, Police, Assault, Pune Woman Forced To Bathe In Public Owing To Black Magic Ritual; Case Filed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.