Surrendered | പുന്നോല്‍ ഹരിദാസന്‍ വധം: നാലാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങി

 


തലശേരി: (www.kvartha.com) സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധകേസിലെ നാലാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. നിഖല്‍ എന്‍ നമ്പ്യാരാണ് കോടതിയില്‍ കീഴടങ്ങിയത്. മീന്‍പിടിത്ത തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21 പുലര്‍ചെ ഒന്നരയോടെ വീട്ടുമുറ്റത്ത് വച്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്,  സെക്രടറി പ്രതീഷ് എന്ന മള്‍ടി പ്രജി എന്നിവരടക്കം 17 പേരാണ് പ്രതികള്‍.

കേസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പിച്ചത്. 17 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോല്‍ ഹരിദാസന്റേതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആറുപേരാണ് കൊലപാതകത്തില്‍  നേരിട്ട് പങ്കെടുത്തത്. 11 പേര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷിന് കൃത്യത്തില്‍ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. 

Surrendered | പുന്നോല്‍ ഹരിദാസന്‍ വധം: നാലാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങി

ഗൂഡാലോചന വ്യക്തമാകുന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ദാസിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്ത പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്മ കേസില്‍ പതിനഞ്ചാം പ്രതിയാണ്. 

Keywords: Kannur, News, Kerala, Accused, Court, Police, Surrendered, Murder, Case, Murder case, Punnol Haridasan murder: Fourth accused RSS worker surrenders in Kuthuparamba court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia