Evidence Found | രാധാകൃഷ്ണൻ വധം: തെളിവെടുപ്പിൽ വെടിയുണ്ടയുടെ കവർ കണ്ടെത്തി

 
Radhakrishnan Murder: Bullet Cover Found During Evidence Collection
Radhakrishnan Murder: Bullet Cover Found During Evidence Collection

Photo: Arranged

● കൈതപ്രത്തെ വീട്ടിൽ തെളിവെടുപ്പ് നടന്നു. 
● വാഴച്ചുവട്ടിൽ നിന്ന് വെടിയുണ്ട കവർ കണ്ടെത്തി. 
● പെരുമ്പടവിലും തെളിവെടുപ്പ് നടത്തി. 
● നാടൻതോക്ക് കുറ്റിക്കാട്ടിൽ നിന്ന് കിട്ടിയെന്ന് പ്രതി. 
● പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

പരിയാരം: (KVARTHA) ഓട്ടോറിക്ഷ ഡ്രൈവർ കെ കെ രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി വ്യാഴാഴ്ച ഉച്ചക്ക് കുറ്റകൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പ് നടത്തി. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് പൊലീസിന് നല്‍കി.

വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പെരുമ്പടവിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് തനിക്ക് വീണുകിട്ടിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇത് പ്രകാരം പോലീസ് ആ സ്ഥലത്തും സന്തോഷിനെ തെളിവെടുപ്പിനായി കൊണ്ടുപോയി.

കഴിഞ്ഞ 25 ന് ഉച്ചക്കാണ് പയ്യന്നൂര്‍ കോടതി സന്തോഷിനെ തെളിവെടുപ്പിനായി നാലു ദിവസത്തേക്ക് സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

തെളിവെടുപ്പില്‍ നേരത്തെ പറഞ്ഞതില്‍ കൂടുതലായി ഒന്നും ഇയാൾ വെളിപ്പെടുത്തിയില്ലെന്നാണ് വിവരം. സന്തോഷിന്റെ സുഹൃത്തും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാരെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ വെള്ളിയാഴ്ച ഉച്ചക്ക് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും

In the K.K. Radhakrishnan murder case, a bullet cover was found near the crime scene in Kaithapram during evidence collection with the accused Santhosh. The accused claimed he found the gun in Perumbadavu. He will be presented in Payyannur court on Friday.

#RadhakrishnanMurder #EvidenceCollection #Kaithapram #Perumbadavu #PoliceInvestigation #KeralaCrime

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia